Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nuclear Strategy

മാ​ന​സി​ക വി​ഭ്രാ​ന്തി​യു​ള്ള​വ​രു​ടെ കൈ​വ​ശം ആ​ണ​വാ​യു​ധം അ​നു​വ​ദി​ക്കാ​നാ​കി​ല്ല: ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഭ്രാ​ന്ത​ന്മാ​രു​ടെ കൈ​വ​ശം ആ​ണ​വാ​യു​ധ​ങ്ങ​ൾ ഉ​ണ്ടാ​ക​രു​തെ​ന്ന​തി​നാ​ലാ​ണ് ഇ​റാ​നു​മാ​യി യു​ദ്ധം ചെ​യ്യേ​ണ്ടി​വ​ന്ന​തെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ്. യു​ദ്ധം അ​വ​സാ​നി​പ്പി​ച്ച​താ​യി യു​എ​സ് കോ​ൺ​ഗ്ര​സി​നോ​ട് പ​റ​ഞ്ഞ ഘ​ട്ട​ത്തി​ലാ​ണ് ട്രം​പ് നിലപാട് വ്യക്തമാക്കിയത്.

ഭീ​ക​ര​വാ​ദി​ക​ളാ​യ ഇ​റാ​നി​ൽ നി​ന്ന് പ​ശ്ചി​മേ​ഷ്യ​യെ ര​ക്ഷി​ച്ച​ത് അ​മേ​രി​ക്ക​യു​ടെ ന​ട​പ​ടി​ക​ളാ​ണ്. ബോം​ബ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഞ​ങ്ങ​ൾ അ​വ​രെ ത​ട​ഞ്ഞു. ഞ​ങ്ങ​ൾ അ​ങ്ങ​നെ ചെ​യ്‌​തി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ അ​വ​ർ​ക്ക് ആ​ണ​വാ​യു​ധ​ങ്ങ​ൾ പ്ര​യോ​ഗി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കു​മാ​യി​രു​ന്നു. ഇ​സ്ര​യേ​ൽ, പ​ശ്ചി​മേ​ഷ്യ, യൂ​റോ​പ്പ് എ​ന്നി​വ ത​ക​ർ​ന്നു​പോ​കു​മാ​യി​രു​ന്നു.

ഇ​റാ​ൻ നാ​മാ​വ​ശേ​ഷ​മാ​വു​ക​യാ​ണെ​ന്നും ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു. അ​വ​ർ​ക്ക് നാ​വി​ക​സേ​ന​യി​ല്ല, വ്യോ​മ​സേ​ന​യി​ല്ല, വി​മാ​ന​വേ​ധ സം​വി​ധാ​ന​ങ്ങ​ളി​ല്ല, റ​ഡാ​റു​ക​ളി​ല്ല. അ​വ​രു​ടെ നേ​താ​ക്ക​ളെ​ല്ലാം ഇ​ല്ലാ​താ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up